Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tribute To Teachers

Kannur

അ​റി​വി​ന്‍റെ വെ​ളി​ച്ച​മാ​യ അ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​രം

ക​ണ്ണൂ​ർ: സെ​പ്റ്റം​ബ​ർ അ​ഞ്ച് രാ​ജ്യ​മെ​ങ്ങും അ​ധ്യാ​പ​ക ദി​ന​മാ​യി ആ​ച​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പ​ക​രെ ആ​ദ​രി​ക്കു​ന്ന​തി​നും, വി​ദ്യാ​ർ​ഥി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​വ​ർ വ​ഹി​ക്കു​ന്ന നി​ർ​ണാ​യ​ക പ​ങ്ക് അം​ഗീ​ക​രി​ക്കു​ന്ന​തി​നു​മാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഒ​രു പ്ര​ത്യേ​ക ദി​വ​സ​മാ​ണ് അ​ധ്യാ​പ​ക ദി​നം. ജീ​വി​ത​ത്തി​ലെ മൂ​ല്യ​ങ്ങ​ൾ പ​ക​ർ​ന്നു ത​ന്ന് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു ന​മ്മെ ഓ​രോ​രു​ത്ത​രേ​യും സ​മൂ​ഹ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള​ള പൗ​ര​ന്മാ​രാ​ക്കി മാ​റ്റി​യ അ​ധ്യാ​പ​ക​ർ​ക്ക് മാ​ത്ര​മാ​യി ഒ​രു ദി​നം.

ഇ​രി​ട്ടി: സീ​നി​യ​ര്‍ ചേം​ബ​ര്‍ ഇ​ന്‍റ​ർ​നാ​ഷ​ണ​ല്‍ ഇ​രി​ട്ടി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന അ​ധ്യാ​പ​ക ദി​നാ​ച​ര​ണം ‌ആ​റ​ളം ഗ​വ. ആ​ശ്ര​മം ഹൈ​സ്‌​കൂ​ളി​ല്‍ ഇ​രി​ട്ടി സി​ഐ കെ.​വി. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​നി​യ​ര്‍ ചേം​ബ​ര്‍ പ്ര​സി​ഡ​ന്‍റ് എ.​കെ. ഹ​സ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രെ​യും സീ​നി​യ​ര്‍ ചേം​ബ​ര്‍ അ​ധ്യാ​പ​ക​രെ​യും ആ​ദ​രി​ച്ചു.
സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക പി.​പി. രേ​ഷ്മ, വി.​വി. ബാ​ബു, ബെ​ന്നി പാ​ല​ക്ക​ല്‍, കെ. ​സു​രേ​ഷ് ബാ​ബു, എം.​എ​ന്‍. വ​ത്സ​ന്‍, പ്ര​ദീ​പ്കു​മാ​ര്‍ ക​ക്ക​റ​യി​ല്‍, ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, മു​ഹ​മ്മ​ദ് ല​ബീ​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ളി​ന് ആ​വ​ശ്യ​മാ​യ സ്‌​പോ​ട്സ് കി​റ്റും മ​ധു​ര​വും വി​ത​ര​ണം ചെ​യ്തു.

മ​ട്ട​ന്നൂ​ർ: പൂ​ർ​വാ​ധ്യാ​പ​ക​ർ​ക്ക് ആ​ദ​ര​വു​മാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ ഭ​ര​ണ സ​മി​തി​യും ലൈ​ബ്ര​റി​യും. 80 വ​യ​സ് തി​ക​ഞ്ഞ അ​ധ്യാ​പ​ക​ർ​ക്കാ​ണു ന​ഗ​ര​സ​ഭ വീ​ടു​ക​ളി​ൽ ആ​ദ​ര ച​ട​ങ്ങാ​യി ഗു​രു​വ​ന്ദ​നം എ​ന്ന പേ​രി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. നൂ​റു​വ​യ​സ് തി​ക​ഞ്ഞ ക​രേ​റ്റ എ​ൽ​പി സ്കൂ​ളി​ന്‍റെ മു​ഖ്യാ​ധ്യാ​പി​ക​യാ​യി​രു​ന്ന പെ​രി​ഞ്ചേ​രി​യി​ലെ എ.​പി. കാ​ർ​ത്യാ​യ​നി​യെ ആ​ദ​രി​ച്ച് മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം എം​എ​ൽ​എ വി.​കെ. സ​നോ​ജ് ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രും ഗു​രു​വ​ന്ദ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Latest News

Corehub Up